ഓമശ്ശേരി:ലോകകപ്പ്‌ ഫുട്‌ ബോളിന്റെ ആരവങ്ങൾക്ക്‌ പകിട്ടേകാൻ വിവിധങ്ങളായ പരിപാടികളുമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌.'കാൽപന്താണ്‌ ലഹരി' എന്ന മുദ്രാവാക്യവുമായാണ്‌ വരും ദിവസങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കുന്നത്‌.ഫുട്‌ബോൾ പ്രേമികൾക്ക്‌ കളി കാണുന്നതിനായി ഓമശ്ശേരിയിലെ സെക്യു ടെക്‌ സൊല്യൂഷൻസുമായി സഹകരിച്ച്‌ ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ സജ്ജീകരിച്ച എൽ.ഇ.ഡി.ബിഗ്‌ സ്ക്രീൻ പഞ്ചായത്തിലെ കളിയാസ്വാദകർക്ക്‌ വലിയ അനുഗ്രഹമാവും.വൺ മില്ല്യൻ ഗോൾ കാമ്പയിന്റെ ഭാഗമായി 21 ന്‌ (തിങ്കൾ) ഓമശ്ശേരിയിൽ 'വരൂ,ഗോളടിക്കൂ' പ്രോഗ്രാം നടക്കും.'കപ്പ്‌ ആര്‌ നേടും'പ്രവചന മൽസരവും ഫുട്‌ബോൾ ചരിത്രങ്ങൾ സംബന്ധിച്ചുള്ള ക്വിസ്‌ മൽസരവും ഓമശ്ശേരിയിൽ ലോകകപ്പ്‌ ആരവങ്ങൾക്ക്‌ നിറം പകരും.

ഓമശ്ശേരി ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ ബിഗ്‌ സ്ക്രീൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ സ്വിച്ച്‌ ഓൺ ചെയ്ത്‌ ഉൽഘാടനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരി ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ ബിഗ്‌ സ്ക്രീൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ സ്വിച്ച്‌ ഓൺ ചെയ്ത്‌ ഉൽഘാടനം നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post