നെല്ലിപ്പൊയിൽ :
കേരള മൃഗസംരക്ഷണ വകുപ്പ് കോടഞ്ചേരി വെറ്റിനറി ഹോസ്പിറ്റൽ മുഖാന്തരം നടപ്പാക്കുന്ന പ്രത്യേക കന്നുക്കുട്ടി പരിപാലന പദ്ധതി2022/2023 ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ നടന്ന ചടങ്ങിൽ ക്ഷീര കർഷക കാളി ബാബുവിന് കന്നുക്കുട്ടി കാലിത്തീറ്റ നൽകി പദ്ധതി ഉദ്ഘാടനംനിർവഹിച്ചു.

 ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട 60 കന്നു  കുട്ടികൾക്ക് ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും മികച്ച ശാരീരിക  പുഷ്ടിയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും 15 മാസം കൊണ്ട് കിടാരി പൂർണ്ണ വളർച്ചയെത്താനും പദ്ധതി ഉപകരിക്കും. 50 കിലോ ചാക്കിന് 1500 രൂപ വില വരുന്ന പ്രത്യേക കന്നുകുട്ടി പരിപാലന കാലത്തീറ്റ 50% സബ്സിഡി നിരക്കിൽ 15 മാസം വിതരണം ചെയ്യും.
 ചടങ്ങിൽ സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. 

കോടഞ്ചേരി വെറ്റിനറി ഹോസ്പിറ്റൽ ഡോക്ടർ ടി എസ് ശരത് പദ്ധതി വിശദീകരണം നടത്തി.

 ഗ്രാമപഞ്ചായത്ത് മെമ്പർ റോസമ്മ കയത്തുങ്കൽ, കൊടുവള്ളി ബ്ലോക്ക് ക്ഷീര വികസന ഓഫീസർ റെജിമോൾ ജോർജ്, പി കെ ജോർജ്, ജോസ് നീർവേലിൽ, ജോബി പോൾ, ഗിരിജ കണിപ്പള്ളിൽ, സംഘം സെക്രട്ടറി മനു തോമസ് എന്നിവർ സംബന്ധിച്ചു .


Post a Comment

Previous Post Next Post