കൂടരഞ്ഞി :കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ്  എൽ പി സ്കൂളിലെ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനോമോദിച്ചു സ്കൂൾ പരിസരത്ത് വെച്ചു നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു .

 സ്കൂളിന്റെ കമ്പ്യൂട്ടർ ലാബിലേക്ക് ഗ്രീൻസ്  കൂടരഞ്ഞി കമ്പ്യൂട്ടർ സംഭാവന ചെയ്തു. സ്ക്കൂൾ അസിസ്റ്റന്റ് മാനേജർ  റവ .ഫാദർ ടിൻസ് മറ്റപ്പള്ളി അധ്യക്ഷത വഹിച്ച. 

ഗ്രീൻസ് പ്രസിഡൻറ് ടോമി പ്ലാത്തോട്ടം സെൻറ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ്  ലൗലി ടി ജോർജിന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ കമ്പ്യൂട്ടർ സമർപ്പിച്ചു. 

ഗ്രീൻസ് സംഘടിപ്പിച്ച രാഗാസ് 2022 ചിത്രരചന മത്സര വിജയിയായ ആൽഫിൽ പോളിന് ക്യാഷ് അവാർഡും മൊമെന്റേയും LSS വിജയികൾക്കും സബ് ജില്ല കലാകായികമേളകളിൽ വിജയികൾക്കും സമ്മാനവും വിതരണം ചെയ്തു.   പി ടി എ പ്രസിഡണ്ട് സണ്ണി പെരികിലം തറപ്പിൽ, ബാബു ചെല്ലംതറയിൽ, ജോയ് മച്ചുകുഴിയിൽ, റോയി പന്തപ്പിള്ളിൽ, ജയ് മോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post