ഓമശ്ശേരി:2023-24 വാർഷിക പദ്ധതി തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓമശ്ശേരിയിൽ പഞ്ചായത്ത് ഭരണസമിതി ഭിന്നശേഷി ഗ്രാമസഭ സംഘടിപ്പിച്ചു.ഓമശ്ശേരി ഐ.ഡബ്ലിയു.ടി.ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ സ്വാഗതം പറഞ്ഞു.
വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,എം.ഷീല,ഡി.ഉഷാദേവി ടീച്ചർ,എം.കെ.നജ്മുദ്ദീൻ(സി.ഐ.എ.സി.എസ്.സ്‌റ്റേറ്റ് വൈസ് പ്രസിഡണ്ട്)എന്നിവർ പ്രസംഗിച്ചു.
വിവിധ കാറ്റഗറിയിൽ പെട്ട ഭിന്നശേഷി വിഭാഗക്കാർ ഗ്രാമസഭയിൽ പ്രത്യേകം ഗ്രൂപ്പായിത്തിരിഞ്ഞ് നടത്തിയ ചർച്ചകൾ ക്രോഡീകരിച്ച് ഗ്രൂപ്പ് ലീഡർമാർ അവതരിപ്പിക്കുകയും പഞ്ചായത്ത് ഭരണസമിതിക്ക് സമർപ്പിക്കുകയും ചെയ്തു.പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് നൂറോളം ഭിന്നശേഷിക്കാർ ഗ്രാമസഭയിൽ പങ്കാളികളായി.ജനപ്രതിനിധികളും അംഗനവാടി വർക്കർമാരും ഹെൽപ്പർമാരും ഭിന്നശേഷി സംഘടനാ പ്രതിനിധികളും ചർച്ചകൾക്ക് നേതൃത്വം നൽകി.2022-23 സാമ്പത്തിക വർഷത്തിൽ ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതി ഭിന്നശേഷി വിഭാഗത്തിന് സ്കോളർ ഷിപ്പ്,കോക്ലിയർ ഇംപ്ലാന്റ് ചെയ്തവർക്ക് സഹായം,ഭിന്നശേഷി കലോൽസവം എന്നിവ പദ്ധതിയിലുൾപ്പെടുത്തിയിരുന്നു.ഈ സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന മുച്ചക്ര വാഹനം,വീൽച്ചെയർ ഉൾപ്പടെയുള്ള നിരവധി ഭിന്നശേഷി പദ്ധതികൾക്ക് പഞ്ചായത്ത് ഭരണസമിതി ഗുണഭോക്തൃലിസ്റ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുമുണ്ട്.
ഫോട്ടോ:ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി ഗ്രാമസഭ പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
Post a Comment