കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ 2023 - 24 വർഷത്തേക്കുള്ള ജനകീയാസൂത്രണ പ്രവൃത്തികൾ ഏറ്റെടുക്കുന്നതിനുള്ള മുന്നൊരുക്കത്തിന് തുടക്കമായി.


വിവിധ പ്രവർത്തക സമിതികളുടെ ഒരു പൊതുയോഗം ഇന്ന് രാവിലെ ഗ്രാമപഞ്ചായത്ത് വൈ.പ്രസിഡണ്ട് മേരി തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

വർക്കിംഗ് തിരിഞ്ഞ് നടത്തിയ ചർച്ചയിൽ പുതിയ പദ്ധതികൾ ആവിഷകരിക്കുന്നതിന്റെ കരട് രൂപമായി. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജിജി കട്ടക്കയം മുഖ്യ പ്രഭാഷണം നടത്തി.

ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷ പദവി വഹിക്കുന്ന , ജോസ് മാവറ, വി.എസ്. രവീന്ദ്രൻ,റോസിലി ടീച്ചർ, അംഗങ്ങളായ,ജോണി വാളിപ്ലാക്കേൽ, ബോബി ഷിബു , എൽസമ്മ ജോർജ്, , ജെറീന റോയ്, സീന ബിജു,ബിന്ദു ജയൻ,ബാബു മൂട്ടാളി മോളി ടീച്ചർ,
സെകട്ടറി സുരേഷ് കുമാർ ഉൾപ്പെടെയുള്ള പഞ്ചായത്ത്‌ ജീവനക്കാർ,വിവിധ നിർവ്വഹണ ഉദ്യോഗസ്ഥർ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ,SC / ST കോർഡിനേറ്റർമാർ ,കുടുംബശ്രീ അംഗങ്ങൾ, വ്യവസായ വകുപ്പ് ഇന്റേൺ തുടങ്ങിയവർ പങ്കെടുത്തു. അസി.സെക്രട്ടറി അജിത്. പി.എസ്. നന്ദി രേഖപ്പെടുത്തി.

Post a Comment

أحدث أقدم