തിരുവമ്പാടി :
2023- 24-ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട,
പഞ്ചായത്തുതല
സ്പെഷ്യൽ ഗ്രാമസഭകൾ പ്രഹസനമാക്കിയ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ നടപടിയെടുക്കണമെന്നും വീണ്ടും ഗ്രാമസഭകൾ നടത്താൻ ഉത്തരവിടണമെന്നും എൽ ഡി എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു.
വാർഡ് ഗ്രാമസഭകളിൽ ആണു് പദ്ധതികൾ രൂപീകരിക്കേണ്ടത്.
ആയതു സംബന്ധിച്ച പഞ്ചായത്ത്തല ആലോചനക്കാണ്, സർക്കാർ നിർദ്ദേശപ്രകാരം വിവിധ ജനവിഭാഗങ്ങളുടെ പഞ്ചായത്തുതല ഗ്രാമസഭകൾ വിളിക്കേണ്ടിയിരുന്നത്.
പട്ടികജാതി-പട്ടികവർഗ്ഗ ഗ്രാമസഭ
ഭിന്നശേഷിക്കാരുടെ ഗ്രാമസഭ
വയോജന ഗ്രാമസഭ
സ്ത്രീകളുടെയും കുട്ടികളുടെയും ഗ്രാമസഭ
എന്നിവയാണു് നല്ല ജനപങ്കാളിത്തത്തോടെ വിളിക്കേണ്ടിയിരുന്നത്.
എന്നാൽ വളരെ പരിമിതമായ ആളുകളെ മാത്രം വിവരം അറിയിച്ച് - പഞ്ചായത്തുതല ഗ്രാമസഭകൾ പ്രഹസനമാക്കുകയായിരുന്നു ..
മാത്രമല്ല - വർക്കിംഗ് ഗ്രൂപ്പുകളുടെ പുന:സംഘടന, ആസൂത്രണ സമിതിയുടെ പുന:സംഘടന എന്നിവയെല്ലാം മറ്റാരേയും അറിയിക്കാതെ - സ്വന്തക്കാരേയും ഇഷ്ടക്കാരേയും മാത്രം ഉൾപ്പെടുത്തി നടത്തുകയായിരുന്നു.
ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങളെല്ലാം റദ്ദ് ചെയ്ത്, എല്ലാ വിഭാഗക്കാരേയും ഉൾപ്പെടുത്തി, കമ്മറ്റികൾ രൂപീകരിക്കണമെന്നും
അല്ലാത്തപക്ഷം ഗ്രാമ പഞ്ചായത്തിനെതിരെ ശക്തമായ സമര - പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും എൽ ഡി എഫ് പഞ്ചായത്തു കമ്മറ്റി പറഞ്ഞു.
യോഗത്തിൽ ജോയി മ്ലാങ്കുഴി അധ്യക്ഷനായിരുന്നു.
ജോളി ജോസഫ്
സി.എൻ.പുരുഷോത്തമൻ ,
ഗീതാവിനോദ്
പി.സി.ഡേവിഡ്
അബ്രഹാം മാനുവൽ തുടങ്ങിയവർ സംസാരിച്ചു.
إرسال تعليق