കേരള നിയമസഭാ അന്താരാഷ്‌ട്ര പുസ്‌തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല വാഹന പ്രചാരണജാഥയുടെ ഫ്ലാഗ് ഓഫ് മന്ത്രി
പിഎ.മുഹമ്മദ് റിയാസ് നിർവഹിച്ചു.
സ്പീക്കർ എ.എൻ.ഷംസീർ ചടങ്ങിൽ പങ്കെടുത്തു.
തലശ്ശേരിയിൽ നിന്നാരംഭിച്ച് എല്ലാ ജില്ലയിലും പര്യടനം നടത്തി ഡിസംബർ 21 ന് തിരുവനന്തപുരത്ത് ജാഥാ സമാപിക്കും.
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്‌തകോത്സവം 2023
സ്വാതന്ത്ര്യത്തിന്റെ 75 -ാം വാർഷികം പ്രമാണിച്ചുള്ള “ആസാദി കാ അമൃത് മഹോത്സവ്” - ന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി “കേരള നിയമസഭ അന്താരാഷ്ട്ര പുസ്‌തകോത്സവം 2023 (KLIBF 2022)”, 2023 ജനുവരി 9 മുതൽ 15 വരെ, തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തിൽ സംഘടിപ്പിക്കുന്നു.
Post a Comment