തിരുവമ്പാടി : പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന സേക്രഡ് ഹാർട്ട് യു.പി.സ്കൂളിൽ 40 ചതുരശ്ര അടി വിസ്തീർണമുള്ള,അമ്പത് കിലോ ഭാരമുള്ള കേക്ക് മുറിച്ച് ക്രിസ്മസ്സ് ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച ആഘോഷ പരിപാടികൾ ഭീമൻ കേക്ക് മുറിച്ച് ലിസ ഹോസ്പിറ്റൽ എം.ഡി. ഡോ.പി.എം. മത്തായി ഉദ്ഘാടനം ചെയ്തു. 

സ്കൂൾ അസി. മാനേജർ ഫാ. അമൽ പുരയിടത്തിൽ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ലിസി അബ്രാഹം, ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ , പി.ടി.എ പ്രസിഡന്റ് അനീഷ് കുമാർ , എം.പി. ടി.എ. പ്രസിഡന്റ് സബിത , സീനിയർ അസിസ്റ്റന്റ് തങ്കമ്മ തോമസ് എന്നിവർ ആശംസകൾ നേർന്നു.

ക്ലാസ്സ്, സ്കൂൾ , രക്ഷകർതൃ , അധ്യാപക മെഗാ ഭാഗ്യവാൻമാർക്ക് സമ്മാനങ്ങൾ നൽകി. കലാപരിപാടികളെ തുടർന്ന് വിദ്യാർത്ഥി - രക്ഷാകർതൃ മത്സര സമ്മാനങ്ങൾ വിതരണം ചെയ്തു.

ക്രിസ്മസ്സ് ആഘോഷ ദിനത്തിൽ വിദ്യാലയത്തിലെത്തിയ മുഴുവൻ ആളുകൾക്കും കേക്കും  നെയ്ച്ചോറും വെജിറ്റബിൾ കറിയും നൽകി. ആഘോഷ പരിപാടികൾക്ക് ദിലീപ് മാത്യൂസ്, അബ്ദുറബ്ബ്, ഡാനി തോമസ്, അബ്ദുൾ റഷീദ്, നിതിൻ ജോസ് , ബഷീർ,ഷോളി ജോൺ , ബീന റോസ് , Sr ആൻസ് മരിയ, ഷാഹിന എ.പി., മിനി എന്നിവർ  നേതൃത്വം നൽകി.

Post a Comment

Previous Post Next Post