കൊമേഴ്സിൽ ജെ.ആർ.എഫോടെ യു.ജി.സി.നെറ്റ്‌ കരസ്ഥമാക്കിയ അമ്പലക്കണ്ടി എട്ടാം വാർഡിലെ പുത്തൂർ പാറങ്ങോട്ടിൽ ആൻസു മോൾ റയാന്‌ ഗ്രാമസഭയുടെ ഉപഹാരം ഓമശ്ശേരി പഞ്ചായത്ത്‌ വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ്‌ അമ്പലക്കണ്ടി കൈമാറുന്നു.

ഓമശ്ശേരി: കൊമേഴ്സിൽ ജെ.ആർ.എഫോടെ യു.ജി.സി.നെറ്റ്‌ കരസ്ഥമാക്കിയ അമ്പലക്കണ്ടി എട്ടാം വാർഡിലെ പുത്തൂർ പാറങ്ങോട്ടിൽ ആൻസു മോൾ റയാനെ‌ വാർഡ്‌ ഗ്രാമസഭയിൽ വെച്ച്‌ ഉപഹാരം നൽകി അനുമോദിച്ചു.‌

കോഴിക്കോട്‌ റഹ്മാനിയയിൽ നിന്ന് പ്ലസ്‌ ടുവും ദേവഗിരി കോളജിൽ നിന്ന് ബിരുദവും(ബി.കോം),ദില്ലി ജാമിയ മില്ലിയയിൽ നിന്ന് പി.ജി.യും(എം.കോം) നേടിയ ആൻസു മോൾ പാറങ്ങോട്ടിൽ കുഞ്ഞിരായിന്റേയും മലപ്പുറം കരുളായി കെ.എം.എച്ച്‌.സ്കൂളിലെ അധ്യാപിക ജമീല ടീച്ചറുടേയും മകളാണ്‌.

2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായാണ്‌ ഗ്രാമസഭ സംഘടിപ്പിച്ചത്‌‌.അമ്പലക്കണ്ടി താജുദ്ദീൻ മദ്‌റസയിൽ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ ഉൽഘാടനം ചെയ്തു.വാർഡ്‌ മെമ്പറും പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാനുമായ യൂനുസ്‌ അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.കോമളവല്ലി,മുൻ മെമ്പർ കെ.ടി.മുഹമ്മദ്‌,നെച്ചൂളി മുഹമ്മദ്‌ ഹാജി,ഹരുൺ ഹരിദാസ്‌(ഗ്രാമസഭ കോ-ഓർഡിനേറ്റർ)എന്നിവർ സംസാരിച്ചു.ജൂനിയർ ഹെൽത്ത്‌ ഇൻസ്പെക്ടർ ജയകൃഷ്ണൻ ജീവതാളം പദ്ധതിയും സർവ്വേയർ കെ.എം.മുഹമ്മദ്‌ നിസാർ ഡിജിറ്റൽ ഭൂ റീസർവ്വേയും വിശദീകരിച്ചു.

കെ.പി.ഹംസ,കെ.ടി.കബീർ,സാവിത്രി പുത്തലത്ത്‌,ഷൈജ ടീച്ചർ എന്നിവർ ഗ്രൂപ്പ്‌ ചർച്ചകൾക്ക്‌ നേതൃത്വം നൽകി.വാർഡ്‌ വികസന സമിതി കൺവീനർ അബു മൗലവി അമ്പലക്കണ്ടി സ്വാഗതവും കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ്‌ ടീം ലീഡർ ഫാത്തിമത്ത്‌ സുഹറ ചേറ്റൂർ നന്ദിയും പറഞ്ഞു.



Post a Comment

Previous Post Next Post