ഓമശ്ശേരി:പഞ്ചായത്ത് സംഘടിപ്പിച്ച കേരളോൽസവത്തിലെ മൽസര വിജയികൾക്കും ബ്ലോക്‌-ജില്ലാ കേരളോൽസവങ്ങളിൽ പഞ്ചായത്തിനെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത്‌ ജേതാക്കളായവർക്കും ഓമശ്ശേരിയിൽ പഞ്ചായത്ത്‌ ഭരണസമിതി സ്വീകരണം നൽകി.സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.

വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര സ്വാഗതം പറഞ്ഞു.

വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർ പേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,പി.ഇബ്രാഹീം ഹാജി,എം.ഷീല,യൂത്ത്‌ കോ-ഓർഡിനേറ്റർ മുഹമ്മദ്‌ ശാഫി,പി.പി.ജുബൈർ കൂടത്തായി,വി.കെ.രാജീവ്‌,എം.കെ.ജംഷീർ,ടി.പി.വിഷ്ണുദാസ്‌,കെ.പി.ഹസ്ന മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.ഗായികയും മീഡിയാ വൺ പതിനാലാം രാവ്‌  ഫൈനലിസ്റ്റുമായ അഷിക വിനോദ്‌ അമ്പലക്കുന്ന്,ഗായകരായ വിനോദ്‌,ശ്രീനിശകുമാരി എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറി.

ഫോട്ടോ:ഓമശ്ശേരിയിൽ വിജയാരവം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post