തിരുവമ്പാടി: കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടി 61-ാമതു വാർഷിക പൊതുയോഗം സംഘം പ്രസിഡണ്ട് ബാബു കെ. പൈക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ നടത്തി. 2021-22 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, വരവു, ചിലവു കണക്കുകളും 2023-2024 വർഷത്തെ വാർഷക ബഡ്ജറ്റും പൊതുയോഗം അംഗീകരിച്ചു.


    ജീവനക്കാരുടെ കുട്ടികളിൽ കഴിഞ്ഞ എസ്. എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ  പൊതുയോഗത്തിൽ ആദരിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മേഴ്‌സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് എന്നിവർ വിജയികൾക്കുള്ള ഉപഹാര സമർപ്പണം നടത്തി.


          സംഘം പ്രസിഡന്റ്‌ ബാബു കെ. പൈക്കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ഡയറക്ടർമാരായ സാവിച്ചൻ പള്ളിക്കുന്നേൽ, ശ്രീനിവാസൻ റ്റി.സി, സെബാസ്റ്റ്യൻ എം. എഫ് മ്ലാക്കുഴിയിൽ, ബിന്ദു ജോൺസൺ, മനോജ് വാഴേപറമ്പിൽ, റോബർട്ട് നെല്ലിക്കത്തെരുവിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ഷെറീന കിളിയണ്ണി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ. പ്രസംഗിച്ചു.

Post a Comment

Previous Post Next Post