ഓമശ്ശേരി:എം.എസ്‌.എഫ്‌.പേപ്പർ റവല്യൂഷൻ ഫണ്ട്‌ സമാഹരണ കാമ്പയിന്റെ ഓമശ്ശേരി പഞ്ചായത്ത് തല ഉദ്‌ഘാടനം പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി നിർവഹിച്ചു.പഞ്ചായത്ത് എം.എസ്.എഫ്.പ്രസിഡണ്ട്‌ യു.കെ.ഷാഹിദ് പഴയ പത്രങ്ങൾ ഏറ്റ് വാങ്ങി.

എം.എസ്.എഫ് കൊടുവള്ളി മണ്ഡലം വൈസ് പ്രസിഡന്റ് അജാസ് കൊളത്തക്കര,പഞ്ചായത്ത് ഭാരവാഹികളായ സി.വി.മുഖ്‌താർ മുഹ്‌സിൻ,ആഷിക് ചിറ്റ്യാരിക്കൽ,ശാമിൽ നടമ്മൽപൊയിൽ,യൂണിറ്റ് ഭാരവാഹികളായ ഷാനു തടായിൽ,കെ.എം.സിനാൻ,എൻ.കെ.നവാഫ് എന്നിവർ സംസാരിച്ചു.യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 100 വീടുകളിൽ സന്ദർശനം നടത്തി 49 ദിവസത്തെ ദിനപത്രം എം.എസ്‌.എഫിന്റെ ഫണ്ട് സമാഹരണത്തിലേക്ക് ശേഖരിക്കും.

ഫോട്ടാ:എം.എസ്‌.എഫ്‌.പേപ്പർ റവല്യൂഷൻ ഫണ്ട്‌ സമാഹരണ കാമ്പയിൻ ഓമശ്ശേരി പഞ്ചായത്ത് തല ഉദ്‌ഘാടനം യു.കെ.ഷാഹിദിന്‌ പഴയ പത്രങ്ങൾ നൽകി ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post