'

തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് യൂണിറ്റ് സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബ സംഗമം കിടപ്പ് രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസത്തിന്റെ തിരിനാളമായി.


പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.പാലിയേറ്റീവ് നേഴ്സ് ലിസി ടി.എ റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമ പഞ്ചായത്തിലെ നാന്നൂറിലധികം വരുന്ന രോഗികളിൽ കിടപ്പ് രോഗികൾ വരെ കുടുംബ സംഗമത്തിൽ എത്തിയത് പരിപാടിയിൽ എത്തിയ  പാലിയേറ്റീവ് രോഗികൾക്ക് ആശ്വാസകരമായി.

പരിപാടിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, പട്ടികവർഗ കോളനിയിലെ കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ , പാലിയേറ്റീവ് രോഗികൾ, ജനപ്രതിനിധികൾ ,ഐ.സി.ഡി.എസ്സ് പ്രവർത്തകർ, ഗവ.ഐ.ടി.ഐ വിദ്യാർത്ഥികൾ, നാടൻ പാട്ട് കലാകാരന്മാരായ അതുല്ല്യ കിരൺ, ബാബുരാജ് പുത്തൂർ, തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

കുടുംബസംഗമത്തിൽ പങ്കെടുത്ത മുഴുവൻ പാലിയേറ്റീവ് രോഗികൾക്കും സ്നേഹോപഹാരം നൽകിയാണ് പരിപാടിയിൽ നിന്ന് അവരെ യാത്രയാക്കിയത്. വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഈ വർഷം 11 ലക്ഷം രൂപ പാലിയേറ്റീവ് ഹോം കെയർ പദ്ധതിക്കായി വകയിരുത്തിയാണ് ഇവർക്കാവശ്യമായ ആരോഗ്യ -ക്ഷേമ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. 

പദ്ധതിക്ക് പുറത്തുള്ള പ്രവർത്തനങ്ങളും കുടുംബ സംഗമങ്ങളും നടത്തുന്നതിനുള്ള ഫണ്ട് സമാഹരിക്കുന്നത് കനിവ് സഹായ സമിതിയിലൂടെ  പൊതുജനങ്ങളിൽ നിന്നുമാണ്.

ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ , റംല ചോലക്കൽ, ഡോ. ഫെസിന ഹസ്സൻ , ജോയി കുട്ടി ലൂക്കോസ്, മാത്യു കൊച്ചുകൈപ്പേൽ , അബ്ദുറഹിമാൻ എച്ച്.എസ്സ് ,സുനീർ മുത്താലം, എൻ വി ഷില്ലി, ഷൗക്കത്തലി കൊല്ലളത്തിൽ, പ്രീതി രാജീവ്, എന്നിവർ സംസാരിച്ചു.

വാർഡുമെമ്പർമാർ ,ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, മറ്റ് സന്ധദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post