ചേന്നമംഗലൂർ:
മജ്ലിസ് തഅലീമിൽ ഇസ്‌ലാമി കേരളയുടെ കീഴിൽ നടന്ന കോഴിക്കോട് മേഖല മജ്ലിസ് മദ്‌റസ ഫെസ്റ്റ് ഓവറോൾ കിരീടം ചേന്ദമംഗല്ലൂർ അൽ മദ്‌റസത്തുൽ ഇസ്‌ലാമിയക്ക്.

കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂൾ കാമ്പസിൽ നടന്ന മത്സരത്തിൽ കിഡ്സ്, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ 280 പോയൻറോടെയാണ് ഓവറോൾ കിരീടം ചൂടിയത്. സീനിയർ വിഭാഗത്തിൽ 76 പോയൻ്റും സബ് ജൂനിയറിൽ 39 പോയന്റും നേടി ഒന്നാം സ്ഥാനവും സബ് ജൂനിയർ വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പും ഓവറോൾ കിരീടവും ഉൾപ്പെടെ ഹാട്രിക് മേധാവിത്വ വിജയത്തിന് തിളക്കമേറെ. ഗ്ലാമർ ഇനങ്ങളടക്കം എല്ലാറ്റിലും ഇഞ്ചോടിഞ്ച് മത്സരവുമായാണ് ചേന്ദമംഗല്ലൂർ അൽ മദ്‌റസത്തുൽ ഇസ്‌ലാമിയ ശ്രദ്ധേയ വിജയകിരീടം നേടിയത്. കോഴിക്കോട്, വയനാട്, മലപ്പുറം അരിക്കോട് ക്ലാസ്റ്ററിലെ 114 മദ്രസ്സങ്ങളിൽ നിന്ന് 1900 വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്.

Post a Comment

Previous Post Next Post