കോഴിക്കോട്  : ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ രണ്ടാം ദിനം വിധു പ്രതാപും സംഘവും അവതരിപ്പിച്ച സംഗീത നിശ ആസ്വദിക്കാനെത്തിയത് ആയിരങ്ങൾ. ഓരോ പാട്ടിനൊപ്പവും താളത്തിൽ കയ്യടിച്ചും മതിമറന്നു ആടിയും ക്രിസ്മസ് ദിനം അവർ ആഘോഷിച്ചു. സുഖമാണീ നിലാവ് എന്ന മെലഡി ഗാനവുമായാണ് വിധു പ്രതാപ് വേദിയിലെത്തിയത്.

ഇളയ നിലാ, ദർശനാ, മേരെ ഡോൽനാ തുടങ്ങി മനോഹര ഗാനങ്ങളും സംഘം ആലപിച്ചു. പതിയെ ഫാസ്റ്റ് നമ്പറിലേക്ക് തിരിഞ്ഞപ്പോൾ ജനം ആവേശത്തോടെ ആർത്തു വിളിച്ചു. മുക്കാല മുക്കാബ് ലാ ഗാനത്തിൽ ജനകൂട്ടം മുഴുവൻ നൃത്തം ചെയ്തു. ചെയ്യുചെട്ടികുളങ്ങര, ഒരു മധുരക്കിനാവിൻ, ഗോവിന്ദ, വേൽമുരുകാ തുടങ്ങിയ എക്കാലത്തെയും സൂപ്പർ ഹിറ്റ്‌ ഗാനങ്ങളും കൂടിയായപ്പോൾ വാട്ടർ ഫെസ്റ്റ് വേദിയായ മറീന ബീച്ച് ഉത്സവത്തിമിർപ്പിലായി.

Post a Comment

Previous Post Next Post