കോഴിക്കോട്:
അഞ്ചാമത് ദേശീയ പ്രകൃതി ചികിത്സാ ദിനാചരണത്തോട് അനുബന്ധിച്ച് നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോപ്പതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ യോഗാ പ്രദര്‍ശനവും പ്രകൃതി ഭക്ഷണവിതരണവും സംഘടിപ്പിച്ചു. കലക്ട്രേറ്റ് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയില്‍ പ്രകൃതി ഭക്ഷണങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ. തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു.
ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച യോഗാ പ്രദര്‍ശന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഭാരതീയ ചികിത്സാ വകുപ്പ് ഡിഎംഒ ഡോ. മന്‍സൂര്‍ കെ.എം നിര്‍വഹിച്ചു. ഹോമിയോ വകുപ്പ് ഡിഎംഒ ഡോ. കവിതാ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. ദേശീയ ആയുഷ് മിഷന്‍ ജില്ലാ മേധാവി ഡോ.അനീന പി. ത്യാഗരാജ് പ്രകൃതി ചികിത്സാ ദിന സന്ദേശം കൈമാറി. പ്രകൃതി ചികിത്സയിലൂടെ അനീമിയ പരിഹാരം എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു. ബീറ്റ്‌റൂട്ട്, നെല്ലിക്ക പാനീയം, മിക്‌സഡ് വെജിറ്റബില്‍ സാലഡ്, പായസം, പ്രകൃതിദത്തമായ ലഡു എന്നിവയാണ് വിതരണം ചെയ്തത്.
കോഴിക്കോട് ജില്ലയിലെ നാച്ചുറോപ്പതി ഒ പി സേവനങ്ങള്‍ ഭട്ട് റോഡിലെ ജില്ലാ ആയുര്‍വേദ ആശുപത്രിയിലും ഇരഞ്ഞിക്കലിലെ ജില്ലാ ഹോമിയോ ആശുപത്രിയിലും ലഭ്യമാണെന്ന് ദേശീയ ആയുഷ് മിഷന്‍ ജില്ലാ മേധാവി ഡോ. അനീന പി. ത്യാഗരാജ് അറിയിച്ചു. വിവിധ പഞ്ചായത്തുകളിലായി 16 വെല്‍നെസ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായും അടുത്ത വര്‍ഷത്തോടുകൂടി ജില്ലയില്‍ ആരംഭിക്കുന്ന 21 പുതിയ സെന്ററുകളില്‍ കൂടി യോഗ പദ്ധതി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post a Comment