മൂഴിക്കൽ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ, ജന ചേതന യാത്രയുടെ, ചേവായൂർ മേഖലാ വിളംബര ജാഥ ക്ക്, മൂഴിക്കൽ ജ്ഞാനോദയം ലൈബ്രറിയുടെ നേതൃത്വത്തിൽ വമ്പിച്ച സ്വീകരണം നൽകി.
ജ്ഞാനോദയം ലൈബ്രറി സെക്രട്ടറി പി എം ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രാഹുൽ അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ റിസോഴ്സ് പേഴ്സൺ ശ്രീ കെ പി ശശികുമാർ ജനചേത ന യാത്രയുടെ ഉദ്ദേശലക്ഷ്യങ്ങളെ സംബന്ധിച്ച് സംസാരിച്ചു.
ജ്ഞാനോദയം ലൈബ്രറി എക്സിക്യൂട്ടീവ് അംഗം
ശ്രീമതി എം എൻ രാധാമണി ടീച്ചർ വിളംബര ജാഥക്ക് നന്ദി രേഖപ്പെടുത്തി.
Post a Comment