ഓമശ്ശേരി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആരോഗ്യ മേളയോടനുബന്ധിച്ച് ഓമശ്ശേരിയിൽ നടന്ന റാലി
ഓമശ്ശേരി: ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓമശ്ശേരിയിൽ സംഘടിപ്പിച്ച ആരോഗ്യ മേള പഞ്ചായത്ത് പ്രസിഡന്റ് പി.അബ്ദുൽ നാസർ ഉൽഘാടനം നിർവഹിച്ചു.വൈസ് പ്രസിഡന്റ് എം.എം.രാധാമണി ടീച്ചർ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,പഞ്ചായത്ത് മെമ്പർമാരായ പി.കെ.ഗംഗാധരൻ,പി.ഇബ്രാഹിം ഹാജി,ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: ഗീത എന്നിവർ സംസാരിച്ചു.മെഡിക്കൽ ഓഫീസർ ഡോക്ടർ ടി.കെ.ആതിര സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൺ ഫിലിപ്പോസ് നന്ദിയും പറഞ്ഞു.
ആരോഗ്യ മേഖലയിലെ മുഴുവൻ പദ്ധതികളേയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിച്ചുകൊണ്ട് ഓമശ്ശേരിയിൽ നടത്തിയ ആരോഗ്യ മേള ബഹുജന പങ്കാളിത്തം കൊണ്ടും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടും ശ്രദ്ധേയമായിരുന്നു.ജീവിതശൈലി രോഗനിർണയ ക്യാമ്പും, ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി,ഐ.സി.ഡി.എസ് എന്നിവയുടെ സ്റ്റാളുകളും മേളയിലുണ്ടായിരുന്നു.റാലിയോടെയാണ് മേള ആരംഭിച്ചത്.
ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജെ.എച്.ഐ മാരായ മഞ്ജുഷ ടി.ഒ ,ജയകൃഷ്ണൻ കെ ടി, സജീർ ടി. ജെ.പി.എച്.എൻമാരായ ഗീത വി.കെ, ബിബി ഇ ദാസ് എന്നിവർ ആരോഗ്യ മേളക്ക് നേതൃത്വം നൽകി.ആർ ബി എസ് കെ നേഴ്‌സ് ,എം എൽ എസ് പി നേഴ്‌സ്,ആശവർക്കർമാർ, പാലിയേറ്റീവ് നേഴ്‌സ്,ആർ.ആർ.ടി മാർ,ഓമശ്ശേരി ശാന്തി സ്കൂൾ ഓഫ് നേഴ്‌സിങിലെ വിദ്യാർത്ഥികൾ,ട്യൂട്ടർമാർ എന്നിവർ മേളയിൽ പങ്കാളികളായി.
Post a Comment