വട്ടോളി:
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ വട്ടോളി ഗവൺമെന്റ് യുപി സ്കൂളിൽ തയ്യാറായ മോഡൽ പ്രീപ്രൈമറി നാടിന് സമർപ്പിച്ചു. 
കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ പ്രീപ്രൈമറി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റീത്ത അധ്യക്ഷയായി.

10 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. കുട്ടികളുടെ പാർക്ക്, പഠനോപകരണങ്ങൾ ആവശ്യമായ ബെഞ്ച്, മേശ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സജിത സി.പി, പിടിഎ പ്രസിഡണ്ട് കെ.സി. രാജീവൻ, സ്കൂൾ ഹെഡ്മിസ്ട്രസ്  റംല എൻ, ഡിപിസി ഡോ. എ.കെ അബ്ദുൽ ഹക്കീം, കുന്നുമ്മൽ ബിപിസി കെ.കെ സുനിൽകുമാർ , എ.ഇ.ഒ ബിന്ദു കെ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പിടിഎ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post