തിരുവമ്പാടി:
പുന്നക്കൽ - തിരുവമ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പൊയിലിങ്ങാപുഴക്ക് കുറുകെ നിർമ്മിക്കുന്ന വഴിക്കടവ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി  പി എ മുഹമ്മദ്‌ റിയാസ്  പുന്നക്കൽ വെച്ച് നിർവ്വഹിച്ചു. 

പരിപാടിയിൽ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് അധ്യക്ഷനായി.





 തിരുവമ്പാടി പഞ്ചായത്ത്‌ പ്രസിഡന്റ് മെഴ്സി പുളിക്കാട്ട്,ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, വൈസ് പ്രസിഡണ്ട്  കെ എ അബ്ദുറഹ്മാൻ, പഞ്ചായത്ത് അംഗങ്ങളായ  ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ജോളി ജോസഫ്, ടോമി കൊന്നക്കൽ, കോയ പുതുവയൽ,ജോയി മ്ലാങ്കുഴി,എബ്രഹാം മാനുവൽ, ബേബി മണ്ണംപ്ലാക്കൽ,ഫൈസൽ,സി എൻ പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. വിളക്കാംതോട് എം എ എം എൽ പി & യു. പി സ്കൂൾ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ ലോഗോ പ്രകാശനവും ബഹു. മന്ത്രി നിർവ്വഹിച്ചു.

Post a Comment

Previous Post Next Post