മേലടി സാമൂഹികാരോ​ഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച 99 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
 ദിവസേന ആയിരക്കണക്കിന് രോ​ഗികളെത്തുന്ന ആശുപത്രിയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.


മാസ്റ്റർ പ്ലാൻ അനുസരിച്ചുള്ള ആദ്യഘട്ട പ്രവർത്തനങ്ങളാണ് തുടങ്ങുന്നത്. രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി മൂന്ന് കോടി രൂപ സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല.

ചടങ്ങിൽ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ കെ ദാസൻ മുഖ്യാതിഥിയായി. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.കെ ബിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തം​ഗം ദുൽഖി ഫിൽ, ബ്ലോക്ക് പഞ്ചായത്ത് വെെസ് പ്രസിഡന്റ് പി പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ലീന പുതിയോട്ടിൽ, മഞ്ഞക്കുളം നാരായണൻ, ബ്ലോക്ക്- തിക്കോടി ​ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ സുരേഷ് ബാബു സി. സ്വാ​ഗതവും മേലടി സി.എച്ച്.സി ഹെൽത്ത് സൂപ്പർവെെസർ ബിനോയ് ജോൺ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post