തിരുവമ്പാടി :  രോഗം മനസ്സിനേൽപിച്ച മുറിവുണക്കാൻ ഈ മരുന്നിനു കഴിയില്ല, എങ്കിലും കാരുണ്യത്തിന്റെ ഉറവ വറ്റാത്ത പുതുതലമുറ വളർന്നു വരുന്നുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. അവരുടെ കണ്ണുകൾ ആ കുട്ടികളോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്എസ് നല്ലപാഠം പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ ശേഖരിച്ച മരുന്നു കൈമാറ്റമായിരുന്നു രംഗം.
വീടുകളിൽ ഉപയോഗ ശേഷം ബാക്കി വന്ന, പുനരുപയോഗിക്കാവുന്ന മരുന്നുകൾ ശേഖരിച്ച് തിരുവമ്പാടി ലിസ പാലിയേറ്റീവ് കെയറിനാണ് കൈമാറിയത്. ‘ജീവാമൃതം’ എന്നു പേരിട്ട പദ്ധതി ഹെഡ് മാസ്റ്റർ സജി തോമസ് ഉദ്ഘാടനം ചെയ്തു.


ലിസ പാലിയേറ്റീവ് കെയർ പ്രസിഡന്റ് കെ.സി.മാത്യു ഏറ്റുവാങ്ങി. ഏബ്രഹാം തോമസ്, ബിജി മണ്ഡപത്തിൽ, ജെമീഷ് സെബാസ്റ്റ്യൻ,, ടിയാര സൈമൺ, ലിറ്റി സെബാസ്റ്റ്യൻ,ജ്യോത്സന ജോസ്, ഗ്ലാഡി സിറിൽ എന്നിവർ നേതൃത്വം നൽകി. ഇതിനൊപ്പം വിദ്യാർഥികൾ നിർമിച്ച അറുന്നൂറോളം മരുന്നു കവറുകൾ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിനു കൈമാറി. മെഡിക്കൽ ഓഫിസർ ഡോ. ഫെസീന ഹസൻ ഏറ്റുവാങ്ങി. നഴ്സിങ് ഓഫിസർ സബീന, ഫാർമസിസ്റ്റ് പി.ഖമറുന്നിസ , എൻ.വി.ഷില്ലി, കെ.ബി.ശ്രീജിത്ത് , ശോഭന, സുനീർ, ജോസഫ് പി.ജെ പുലക്കുടിയിൽ, റിജോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
കുട്ടികളിൽ സഹായ മനോഭാവം , കാരുണ്യം, സാമൂഹിക പ്രതിബദ്ധത എന്നിവ പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആവിഷ്കരിച്ചത്.

Post a Comment

Previous Post Next Post