കോടഞ്ചേരി: ചെമ്പുകടവ് ; ലിസ്സാ കോളേജ് കൈതപോയിലും  ഹെൽത്ത്‌ ഡയലോഗ് കോഴിക്കോടും കോടഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി  ചെമ്പുകടവ് അംബേദ്കർ എസ് ടി കോളനിയിൽ 'മധുരം' എന്ന പേരിൽ ക്രിസ്തുമസ് ആഘോഷം  സംഘടിപ്പിച്ചു. 

ഹെൽത്ത്‌ ഡയലോഗിന്റെ കീഴിൽ ശേഖരിച്ച വസ്ത്രങ്ങൾ
ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  അലക്സ്‌ ചെമ്പകശ്ശേരി വിതരണം ചെയ്തു.

കോളേജ്  ഡയറക്ടർ ഫാ. നിജു തലച്ചിറ അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ  വനജ വിജയൻ, ട്രൈബൽ ഡിപ്പാർട്മെന്റ് കമ്മിറ്റിഡ് സോഷ്യൽവർക്കർ സനീഷ് വർഗീസ്  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഷൈജു എലിയാസ്, എസ്. ടി. പ്രൊമോട്ടർ നിയേഷ്, ഷമീർ  എന്നിവർ പങ്കെടുത്തു.

കുട്ടികളുടെ കലാപരിപാടികളും നടന്നു.

Post a Comment

Previous Post Next Post