തിരുവമ്പാടി:
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് തിരുവമ്പാടി ഡിവിഷൻ തൊണ്ടീമൽ നിർമ്മിച്ചു നൽകിയ വനിത ഫെസിലിറ്റേഷൻ സെൻറർ നാടിന് സമർപ്പിച്ചു.
സ്ത്രീകൾക്കും കുട്ടികൾക്കും വിവിധ മേഖലകളിൽ കഴിവ് തെളിയിക്കാൻ ഈ സ്ഥാപനം സഹായകരമാകട്ടെ എന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുക്കളത്തൂർ പറഞ്ഞു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു ,
ബ്ലോക്ക് മെമ്പർ ബിജു എണ്ണാര്‍ മണ്ണിൽ സ്വാഗതം ആശംസിച്ചു , വാർഡ് മെമ്പർ ബീന ആറാം പുറത്ത്, രതി സ്രാമ്പിക്കൽ, പി.സിജു മാസ്റ്റർ , ഗോപിനാഥൻ മൂത്തേടം, ദാമോദരൻ ആറാം പുറത്ത്, ബഷീർ ചൂരക്കാട്ട്, ദിനേശൻ ഒഴലൂര്, സെബാസ്റ്റ്യൻ കുറ്റ്യുളി, ഹുസൈൻ വെള്ളരിച്ചാൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
Post a Comment