ബാല ശാസ്ത്ര പ്രതിഭകൾക്ക് വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ നൽകിയ സ്വീകരണത്തിൽ വെച്ച് സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ ഉപഹാരങ്ങൾ നൽകി

ഓമശ്ശേരി : ദേശീയ ബാലശാസ്ത്ര പ്രതിഭകൾക്ക് വേനപ്പാറ സ്കൂളിൽ സ്വീകരണം നൽകി.
ജനുവരി 27 മുതൽ 31 വരെ അഹമ്മദാബാദിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വിദ്യാർഥികളായ പി നഷ, ആരതി പ്രദീപ് ടീച്ചർ ഗൈഡ് മിനി മാനുവൽ എന്നിവർക്ക് സ്കൂളിൽ നടന്ന പ്രതിഭാ സംഗമത്തിൽ വെച്ച് സ്വീകരണം നൽകി.
പ്രകൃതിയിൽ നിന്നുള്ള കുട്ടികളുടെ അകൽച്ചയും പ്രശ്നങ്ങളും എന്ന വിഷയത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ പ്രൊജക്ടാണ് ദേശീയ അംഗീകാരത്തിലെത്തിയത്.
ചടങ്ങിൽ വെച്ച് ദേശീയഇൻസ് പെയർ അവാർഡും എൽ എസ് എസ് ,യു എസ് എസ് സ്കോളർഷിപ്പുകളും ഉപജില്ല , ജില്ലാ സംസ്ഥാന തല മത്സര വിജയികളായ വിദ്യാർഥികളെയും അംഗീകാരങ്ങൾ നൽകി ആദരിച്ചു.
പ്രതിഭാ സംഗമം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, വേനപ്പാറ ഹൈസ്കൂൾ പ്രധാനാധ്യാപകൻ ഇ ജെ തങ്കച്ചൻ എംപിടി എ പ്രസിഡന്റ് ഭാവന വിനോദ് അധ്യാപക പ്രതിനിധി ട്രീസമ്മ ജോസഫ് വിദ്യാർഥി കളായ അദൽ അബ്ദുറഹിമാൻ , മുഷ്ഫിറഫിദ, പി കെ നിരഞ്ജന  അഫീഫ് റഹീം  എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post