തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2023- 24- വാർഷിക പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായി ഗ്രാമ
പഞ്ചായത്ത് നടത്തിയ
സ്പെഷ്യൽ ഗ്രാമസഭകൾ പ്രഹസനമാക്കിയെന്ന ഇടത് പ്രചരണം രാഷ്ട്രീയ പ്രേരിതം മാത്രമാണ്.
വേണ്ടത്ര പ്രചരണം നടത്തിയാണ് ഗ്രാമ പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമസഭകൾ സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും വാർഡ് ഗ്രാമസഭകൾ 16 മുതൽ 22 വരെ നടക്കാനിരിക്കുകയാണ്.
സ്പെഷ്യൽ ഗ്രാമ സഭയിൽ പങ്കെടുക്കുന്നവർക്ക് വാർഡ് ഗ്രാമ സഭയിലും പങ്കെടുത്ത് നിർദ്ദേശങ്ങൾ സമർപ്പിക്കാൻ അവസരമുള്ള തിനാൽ സ്പെഷ്യൽ ഗ്രാമസഭയിൽ വലിയ പങ്കാളിത്വം ഉണ്ടാകാറില്ല എന്നത് യാഥാർത്യമാണ്. ക്വാറം നിർദേശിക്കാത്തതിനാൽ യോഗം റദ്ദ് ചെയ്യണമെന്ന് പറയുന്നതിൽ അർത്ഥമില്ല.

ആസൂത്രണ സമിതിയുടെ പുന:സംഘടന ഇടത് അംഗങ്ങൾ ഉൾപെടുന്ന ഭരണ സമിതിയാണ് തീരുമാനിച്ചത്. ഇതിൽ രാഷ്ട്രീയമായ മാറ്റം നടത്തിയിട്ടില്ല . എല്ലാ വിഭാഗം പ്രതിനിധികളേയും അറിയിച്ച് മാത്രമാണ് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗത്തിൽ തുടങ്ങി ഇതുവരെയുള്ള ആസൂത്രണ പ്രകിയകൾ സംഘടിപ്പിച്ചിട്ടുള്ളതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാനും പറഞ്ഞു.

.

Post a Comment

Previous Post Next Post