കോടഞ്ചേരി : വിലക്കയറ്റത്തിനെതിരെയും, ലൈഫ് ഭവന പദ്ധതി തട്ടിപ്പിനെതിരെയും , നിയമന തട്ടിപ്പും. ആരോപിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി വില്ലേജ് ഓഫീസിനു മുമ്പിൽ സായാഹ്ന ധർണ്ണ നടത്തി.

സായാഹ്നധർണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

വിലക്കയറ്റം മൂലം സാധാരണ ജനങ്ങൾ ദുരിതത്തിൽ ആയിട്ടും സർക്കാർ പൊതുവിതരണ സംവിധാനത്തിൽ ഇടപെടാതെ വിലക്കയറ്റത്തിന് കേരള സർക്കാർ ഒത്താശ ചെയ്യുന്നു. എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ സമരം നടത്തിയത്.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷത വഹിച്ചു.

യു ഡി എഫ് ചെയർമാൻ കെ എം പൗലോസ്, ജോബി ജോസഫ്,ജോബി ഇലന്തൂർ, ജോസ് പൈക, ആന്റണി നീർവേലി, വിൻസെന്റ് വടക്കേമുറിയിൽ, കുമാരൻ കരിമ്പിൽ, ഫ്രാൻസിസ് ചാലിൽ,ലൈജു അരീപ്പറമ്പിൽ, ആൽബിൻ ഊന്നുകല്ലേൽ, ബിജു ഓത്തിക്കൽ, സേവിയർ കുന്നത്തേട്ട്, ബാബു പട്ടരാട്ട്എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post