മുക്കം:
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ല  കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് പ്രധാനാധ്യാപകരെ ഒഴിവാക്കുക,
 കമ്യൂണിറ്റി കിച്ചൻ ഏർപ്പെടുത്തുക,
 ഉച്ച ഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിഹിതം വർദ്ധിപ്പിക്കുക,
പച്ചക്കറി കൃഷി, കോഴി വളർത്തൽ എന്നിവ അടിച്ചേൽപ്പിക്കാതിരിക്കുക,
വിദ്യാലയത്തിന്റെ അക്കാദമിക മികവുകൾക്കായി പ്രധാനാധ്യാപകരുടെ സമയം ' ഉപയോഗപ്പെടുത്തുക,
കേരള സർക്കാറിന്റെ പ്രത്യേക പോഷകാഹാര പദ്ധതിയിലുൾപ്പെട്ട ആഴ്ചയിൽ 150 മില്ലി വീതം രണ്ടു ദിവസമായി നൽകുന്ന പാലിനും ഒരു ദിവസം നൽകുന്ന കോഴി മുട്ടയ്ക്കും പ്രത്യേക ഫണ്ട് അനുവദിക്കുക,
പ്രധാനാദ്ധ്യാപകരുടെ മാനസിക സംഘർഷം കുറയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്   കെ പി പി എച്ച് എ മുക്കം ഉപജില്ലാ കമ്മിറ്റിയുടെ  ആഭിമുഖ്യത്തിൽ മുക്കം  എ ഇ ഒ ഓഫീസിന് മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചു.

ജനറൽ സെക്രട്ടറി  കെ പി ജാബിർ സ്വാഗതം ആശംസിച്ചു.
 ജില്ലാ കമ്മിറ്റി അംഗംസിബി കുര്യാക്കോസ് അധ്യക്ഷനായി.
എച്ച്.എം ഫോറം കൺവീനർ അഗസ്റ്റിൻ മഠത്തിപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.

സി.കെ ഷമീർ
നിസാർ ഹസ്സൻ
റൂബി തോമസ്
ദിലീപ് കുമാർ
അബ്ദു റസാഖ് കെ
റോയ് ഒവേലിൽ
സജി ലൂക്കോസ്
ഷർമിള എം
മീവാർ കെ.ആർ
ജെസ്സി കെ.യു
സെലിൻ തോമസ്
മേരി പി.ജെ
ഗീത വി.പി.
മിനി ജോൺ
തുടങ്ങിയവർ സംസാരിച്ചു.
ട്രഷറർ ജിബിൻ പോൾ നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post