കോഴിക്കോട്:
മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനമായ സി.എം.ഒ പോര്‍ട്ടല്‍ സംബന്ധിച്ച് ദ്വിദിന ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നലെ (ഡിസംബർ 19) ഇന്നുമായി (ഡിസംബർ 20)മായി നടക്കുന്ന പരിപാടിയില്‍ സി.എം.ഡി.ആര്‍.എഫ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫീസര്‍ തലം മുതലുള്ള ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക സെഷനും സി.എം.ഒ പോര്‍ട്ടല്‍ സംബന്ധിച്ച പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജോയിന്റ് സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ് പരിശീലനത്തിന് നേതൃത്വം നല്‍കി.
പരിശീലനത്തിന്റെ ആദ്യ ദിനമായ ഇന്നലെ രണ്ടു സെഷനുകളാണ് നടന്നത്. രാവിലെ നടന്ന ആദ്യ സെഷനില്‍ കോഴിക്കോട്, താമരശ്ശേരി താലൂക്കുകളുടെ പരിധിയില്‍ വരുന്ന എല്ലാ സബ് ഓഫീസുകളിലെയും ചാര്‍ജ് ഓഫീസര്‍മാരും വില്ലേജ് ഓഫീസര്‍മാരും താലൂക്ക് ഓഫീസുകളില്‍ സി.എം.ഒ/സി.എം.ഡി.ആര്‍.എഫ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും വില്ലേജുകളുടെ ചാര്‍ജ് ഓഫീസര്‍മാരും പങ്കെടുത്തു.
ഇന്നലെ
ഉച്ചയ്ക്ക് ശേഷം നടന്ന സെഷനില്‍ കൊയിലാണ്ടി, വടകര താലൂക്കുകളിലെ പരിധിയില്‍ വരുന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇന്ന് നടക്കുന്ന പരിശീലനത്തില്‍ ജില്ലയിലെ മറ്റു വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
Post a Comment