നെല്ലിപ്പൊയിൽ : മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം ലോകത്തിന് പ്രധാനം ചെയ്ത ക്രിസ്മസ് ദിന ആഘോഷം
SANTA BELL നടത്തി.
കുട്ടി പാപ്പന്മാരുടെ സാന്നിധ്യവും ചുമപ്പും വെളുപ്പും നിറത്തിലുള്ള വസ്ത്രങ്ങളും തൊപ്പികളും അണിഞ്ഞ വിദ്യാർത്ഥികളും ആഘോഷ പരിപാടികളിലെ വർണ്ണാഭമാക്കി. ക്രിസ്മസ് ദിനവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനവിതരണവും സ്കൂൾ മാനേജർ കുട്ടികൾക്കായി മുറിച്ച് നൽകിയ ക്രിസ്മസ് കേക്കും ക്രിസ്മസ് കരോൾ ഗാനങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമ്മിച്ച മനോഹരമായ പുൽക്കൂടും ക്രിസ്മസ് ആഘോഷത്തിന്റെ പകിട്ടു വർദ്ധിപ്പിച്ചു .
ക്രിസ്മസ് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.ജോർജ് കറുകമാലിൽ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ആൻസി തോമസ് പിടിഎ പ്രസിഡണ്ട് ബിജു കട്ടേകുടി എം.പി റ്റി എ പ്രസിഡന്റ് ഷീന ബെന്നിഅധ്യാപക പ്രതിനിധികൾ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ക്രിസ്മസ് ദിന സന്ദേശം നൽകി.
Post a Comment