കൂടരഞ്ഞി:
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് ഉള്ള കോഴി വിതരണം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
മുൻഗണന ലിസ്റ്റിലെ 167 പേർക്കാണ് നൽകുന്നത്
45 - 60 ദിവസം പ്രായമുളള 5 കോഴി കുഞ്ഞുങ്ങളെ വീതം സൗജന്യമായാണ് ഗ്രാമപഞ്ചായത്ത് നൽകിയത്.
ചടങ്ങിൽ വാർഡ് മെമ്പർമാരായ ബോബി ഷിബു, ജെറീന റോയ്, വെറ്റിനറി സർജൻ ഡിജേഷ് ഉണ്ണികൃഷ്ണൻ,കക്കാടംപൊയിൽ വെറ്റിനറി സർജൻ അഞ്ജലി, ജെസ്വിൻ തോമസ്, അഞ്ചു സജീഷ് തുടങ്ങിയവർ പങ്കെടുത്തു.
Post a Comment