മുക്കം:
മുക്കം ഫെസ്റ്റ് 2023 ലോഗോ  മുഖ്യമന്ത്രി  പിണറായി വിജയൻ പ്രകാശനം ചെയ്തു.
മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന മലയോരത്തിന്റെ മഹോത്സവം മുക്കം ഫെസ്റ്റ് ജനുവരി 19 മുതൽ ഫെബ്രുവരി 5 വരെ
 അഗസ്ത്യൻമുഴിയിൽ വെച്ച് നടക്കും.

വിവിധ കലാപരിപാടികൾ കാർഷിക ,വ്യാവസായിക,വിദ്യാഭ്യാസ പ്രദർശനങ്ങൾ , സർക്കാർ സ്ഥാപനങ്ങളുടെ എക്‌സിബിഷൻ,ഫ്‌ളവർ ഷോ,അക്വാ ഷോ,പുരാവസ്തു പ്രദർശനം,പെറ്റ് ഷോ,വാണിജ്യമേള,ഫുഡ്‌ഫെസ്റ്റ് ,ബോട്ട് സർവ്വീസ്,കന്നുകാലി പ്രദർശനം തുടങ്ങിയ ആകർഷകമായ പ്രദർശനങ്ങളോടൊപ്പം അമ്യൂസ്‌മെന്റ് പാർക്കും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഇതിനോടനുബന്ധിച്ച് മുക്കം ബിനാലെ,പട്ടംപറത്തൽ,കൂട്ടയോട്ടം,അഡ്വഞ്ചർ സ്‌പോർട്‌സ്,കയാക്കിംഗ് തുടങ്ങി വിവിധ കായിക കലാ മത്സരങ്ങളടക്കം വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.


Post a Comment

Previous Post Next Post