തിരുവമ്പാടി: ചുവടുറപ്പിച്ച് സുസ്ഥിര വികസന പ്രതീക്ഷകളോടെ കുടുംബശ്രീ പുതിയ സ്വയം പര്യാപ്തതയുടെ കാൽ നൂറ്റാണ്ട്‌ പിന്നിടുകയാണ് .

ഹൃദയത്തിൽ നൻമയുടെ കയ്യൊപ്പുചാർത്തിയ
46 ലക്ഷത്തിൽ പരം അയൽക്കൂട്ട കുടുംബങ്ങളുടെ ആഘോഷദിനമാണ് ജനുവരി 26 . സ്വന്തം കഥ പറഞ്ഞും സാമൂഹ്യ വികസന പ്രവർത്തനത്തിൽ കുടുംബശ്രീ വഹിച്ച പങ്ക് ചർച്ച ചെയ്തും കളിച്ചും ചിരിച്ചും പാട്ടുപാടിയും നൃത്തം ചെയ്തും കേരള ഗ്രാമങ്ങൾ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ്.


  ചുവട് 2023ന്റെ പ്രചരണാർത്ഥം  ബസ്റ്റാന്റ് പരിസരത്തുവെച്ച് ബ്ലോക്ക്‌ കോർഡിനേറ്റേർസിന്റെ നേതൃത്വത്തിൽ പുതുപ്പാടി ലിസ കോളേജിലെ മുപ്പതോളം വരുന്ന കുട്ടികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു തുടർന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ
സി ഡി എസും കുടുംബശ്രീ പ്രവർത്തകരും അണിനിരന്ന വർണ്ണാഭമായ വിളംബരറാലിയും നടത്തി.

  സി ഡി എസ് ചെയർപേഴ്സൺ പ്രീതി രാജീവിന്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ എ അബ്‌ദുറഹ്മാൻ വിളംബരറാലി ഉൽഘാടനം ചെയ്തു.

 ഗ്രാമപഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ,
ലിസി മാളിയേക്കൽ, മെമ്പർമാരായ കെ ഡി ആന്റണി,
കെ എം ബേബി,
ബിന്ദു ജോൺസൺ,
രാധാമണി ദാസൻ,
ലിസി സണ്ണി, മഞ്ജു ഷിബിൻ, കുടുംബശ്രീ ചാർജ് ഓഫീസർ രഞ്ജിനി ടി,
സി ഡി എസ് മെമ്പർമാർ, എന്നിവർ ആശംസകൾ അറിയിച്ചു.

സി ഡി എസ് വൈസ് ചെയർപേഴ്സൺ ഷിജി ഷാജി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post