കാരശ്ശേരി:  കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ചെറുപുഴയിൽ വല്ലത്തായി കടവിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന പാലത്തിന് നാലു കോടി തൊണ്ണൂറ്റിഅഞ്ചു ലക്ഷത്തി പതിനായിരം രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു.

2021 ൽ 4 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും സമീപനറോഡിന് ആവശ്യമായ സ്ഥലം വിട്ടുകിട്ടാത്തതിനാൽ സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ ചെയ്യാനായില്ല. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി വിശ്വനാഥന്റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങളുടെ ഭാഗമായാണ് സ്ഥലം ലഭ്യമാക്കിയത്. അപ്പോഴേക്കും PWD നിരക്കിൽ വന്ന മാറ്റത്തിനാൽ 4.7 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ആയി മാറി. TS നു കൊടുത്താപ്പോഴാണ് GST നിരക്കിൽ മാറ്റം വന്നത്. ആ മാറ്റം കൂടി പരിഗണിച്ചാണ് പുതുക്കിയ ഭരണാനുമതി ലഭിച്ചത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി നിർമ്മിച്ച വെൻറ് പൈപ്പ് പാലമാണ് നിലവിൽ ഇവിടെയുള്ളത്. മഴക്കാലമായാൽ ഈ പാലം വെള്ളത്തിനടിയിൽ ആയി ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്. ഈ പ്രശ്നം പരിഹരിക്കുന്നതോടൊപ്പം ബസ് സർവീസ് കൂടി സാധ്യമാകും പുതിയ പാലം വരുമ്പോൾ. വളരെ വേഗത്തിൽ സാങ്കേതികനുമതി ലഭ്യമാക്കി ടെൻഡർ ചെയ്ത് ഈ സീസണിൽ തന്നെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന്            ലിന്റോ ജോസഫ്  എം എൽ എ പറഞ്ഞു.

Post a Comment

أحدث أقدم