കോടഞ്ചേരി:
വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ 74 മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

സ്കൂൾ ബാൻഡ് സെറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ ആർ സി, എൻസിസി കാഡെറ്റ്സ്, വിദ്യാർത്ഥികൾ, പിടിഎ എന്നിവരുടെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്കൂൾ അങ്കണത്തിലേക്ക് സ്വീകരിച്ചു.

2022-23 അധ്യയന വർഷത്തെ വീഡിയോ സ്കൂൾ റിപ്പോർട്ട് ഹെഡ്മിസ്ട്രസ് സി. മെൽവിൻ എസ് ഐ സി യും സ്കൂൾ പ്രിൻസിപ്പിൾ ഇൻ ചാർജ് ബിബിൻ സെബാസ്റ്റ്യനും ചേർന്ന് അവതരിപ്പിച്ചു.

സ്കൂൾ മാനേജറും മദർ പ്രൊവിൻഷ്യലുമായ മദർ തേജസ്‌ എസ് ഐ സി അധ്യക്ഷയായ ചടങ്ങിൽ ബത്തേരി രൂപതയുടെ ഇടയനും CBCI വൈസ് പ്രസിഡന്റുമായ ഡോ. ജോസഫ് മാർ തോമസ് തിരുമേനി ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.

 കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി വിരമിക്കുന്ന അധ്യാപിക സി. സുജാതയുടെ ഫോട്ടോ അനാച്ഛാദന കർമ്മം നിർവഹിച്ചു. റെഡ് എഫ് എം റേഡിയോ ജോക്കിയും ആർട്ടിസ്റ്റും ആയ ആർ ജെ ജിത്തു മുഖ്യപ്രഭാഷണം നടത്തി സദസ്സിനെ ഊർജ്ജസ്വലമാക്കി.

 മൈക്കാവ് സെന്റ് ജോർജ് കത്തോലിക്ക ചർച്ച് ഇടവക വികാരി ഫാ. ജോൺ പനിച്ചിപറമ്പിൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു ജോർജ്, പി ടി എ പ്രസിഡണ്ട് ഷിജി ആന്റണി, എം പി ടി എ പ്രസിഡണ്ട് ബീന ജേക്കബ്, സ്റ്റാഫ് പ്രതിനിധി മാർട്ടിൻ ലൂയിസ്, ഹയർസെക്കൻഡറി സ്റ്റാഫ് സെക്രട്ടറി സീമ സി ആർ, ഹൈസ്കൂൾ ലീഡർ ബ്രിന്റോ റോയ്, ഹയർസെക്കൻഡറി സ്കൂൾ ലീഡർ അജിൻ ജോ സജി, എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപികയുടെയും അനദ്ധ്യാപിയുടെയും മംഗള പത്ര സമർപ്പണം യഥാക്രമം അദ്ധ്യാപകരായ ആശ വർഗീസും, സി. മരിയ തെരെസും അവതരിപ്പിച്ചു.

ശേഷം വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള ള്ള അവാർഡ് ദാനവും വിവിധ എൻഡോമെന്റ് വിതരണവും നടത്തി.

തുടർന്ന് സർവീസിൽ വിരമിക്കുന്നു സി. സുജാത എസ്ഐസിയും, സ്കൂൾ പാചകപ്പുര സ്റ്റാഫ് കൗസല്ല്യ ജോസും സ്കൂളിനോടും, വിദ്യാർത്ഥികളോടും പൊതുസമൂഹത്തിനോടുമുള്ള നന്ദി അറിയിച്ചു. വൈദികർ, പൂർവ വിദ്യാർത്ഥികൾ, റിട്ടയേർഡ് അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ ആഘോഷവേളയിൽ പങ്കാളികളായി. 

സ്റ്റാഫ് സെക്രട്ടറി സോളി ജോസഫ് ഏവർക്കും നന്ദി അറിയിച്ചു. മലയാളം അധ്യാപികയായ സോഫിയ ജേക്കബ് ആങ്കറിംഗ് നടത്തി.

ഉച്ചഭക്ഷണത്തിനുശേഷം LP, UP, HS, HSS വിദ്യാർഥികളുടെ കണ്ണഞ്ചിപ്പിക്കുന്ന കലാവിരുന്നും വേദിയിൽ അരങ്ങേറി.

സ്കൂൾ മാനേജ്മെന്റ്, പിടിഎ, അധ്യാപകർ അനധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, എന്നിവർ ചടങ്ങിൽ സജീവ പങ്കാളികളായി.

Post a Comment

Previous Post Next Post