ഈങ്ങാപ്പുഴ : കേന്ദ്ര-കേരള സർക്കാരും ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ശുദ്ധജല വിതരണ പദ്ധതിയായ ജലജീവൻ മിഷൻ പദ്ധതിയുടെ പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ പ്രവർത്തി ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവ്വഹിച്ചു.
105.67 കോടി രൂപയോളം ചിലവഴിച്ച് നടപ്പിലാക്കുന്ന പദ്ധതി പുതുപ്പടിയുടെ കുടിവെള്ള പ്രശ്നങ്ങളെ പൂർണമായും പരിഹരിക്കാൻ പ്രാപ്തമാണെന്ന് എം എൽ എ അഭിപ്രായപ്പെട്ടു.
2023- വർഷ അവസാനത്തോട് കൂടി പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
11000 - ഓളം ഹൗസ് കണക്ഷനുകളാണ് പഞ്ചായത്തിൽ മുഴുവനായിട്ട് നൽകുന്നത്.
25 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കപ്പാസിറ്റിയുള്ള വാട്ടർ ടാങ്ക് പെരുമ്പള്ളി വാർഡിലെ ചെറുപ്ലാട് വനഭൂമിക്ക് മുകളിൽ ഗ്രാമ പഞ്ചായത്ത് വിലക്കെടുക്കുന്ന 35 സെൻ്റ് സ്ഥലത്താണ് നിർമ്മിക്കുന്നത്.
ചാത്തമംഗലം പഞ്ചായത്തിൽ കൂളിമാട് നിർമ്മിക്കുന്ന ട്രീറ്റ്മെൻ്റ് പ്ലാനിൽ നിന്നാണ് വെള്ളം പെരുമ്പള്ളി അങ്ങാടിയോട് ചേർന്ന് നിർമ്മിക്കുന്ന ബൂസ്റ്റിഗ് സ്റ്റേഷനിൽ എത്തിക്കുന്നത്.ഇതിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്ന നടപടിക്കും ഗ്രാമ പഞ്ചായത്ത് നടപടികൾ സ്വീകരിച്ച് വരുന്നു.
15 ലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ പ്രസ്തുത സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിന് വേണ്ടി നീക്കി വെച്ചത്.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
കേരളം വാട്ടർ അതോറിറ്റി എക്സിക്യൂറ്റീവ് എഞ്ചിനീയർ സുപ്രിയ പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് ചെയർമാൻ കെ പി സുനീർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ആയിഷ ബീവി, സിന്ധു ജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബുഷ്‌റ ഷാഫി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അമൽ രാജ്, ഗീത കെ ജി ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ബിജു താന്നിക്കാകുഴി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജേഷ് ജോസ്, ഷാഫി വളഞ്ഞപാറ, കെ.ഇ വർഗ്ഗീസ്, ജോർജ്ജ് മങ്ങാട്ട്, ഷിജു കുപ്പായക്കോട്, വിനോദ് കിഴക്കയിൽ, യൂസുഫ് കോരങ്ങൽ, ബൈജു കല്ലടിക്കുന്ന്, CDS ചെയർപേഴ്സൺ ഷീബ സജി, തുടങ്ങിയവർ സംസാരിച്ചു.
Post a Comment