സയൻസ് ആന്റ് ടെക്നോളജി പാർക്ക് - മോഡൽ ചിത്രം


കോഴിക്കോട് : 
സംസ്ഥാനത്ത് 200 കോടി രൂപ മുതൽ മുടക്കിൽ 4 സയൻസ് ആന്റ് ടെക്നോളജി പാർക്ക് നിർമ്മിക്കാൻ തീരുമാനിച്ചിരിക്കെ അതിലൊന്ന് കോഴിക്കോട് വേണമെന്ന്   മലബാർ ചേംബർ ഓഫ് കൊമേഴ്സ് ആവിശ്യപ്പെട്ടു.
നിലവിൽ ഒരെണ്ണം കാര്യവട്ടം കേരള സർവ്വകലാശാലാ ക്യാമ്പസിൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് ഈ സാഹചര്യത്തിൽ കോഴിക്കോട് വേണമെന്ന്   ഇത് സംബന്ധിച്ച്  മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവരെ നിവേദനത്തിലൂടെ ബോധ്യപ്പെടുത്തിയതായി ചേംബർ പ്രസിഡന്റ് എം എ മെഹബൂബ്   പ്രസ്ഥാവനയിൽ പറഞ്ഞു.

നാക്ക് എ പ്ലസ് ഗ്രെയിഡും 50 വർഷത്തെ പാരമ്പര്യമുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഇതിനുള്ള സ്ഥലം ലഭ്യമാക്കാം.
 പുതിയ ദേശീയ പാത വികസനം, വിമാനത്താവളം, അന്താരാഷ്ട്ര റെയിൽ വേ ഗതാഗതം ഇതെല്ലാം സൗകര്യ പ്രഥമായ ഇടമെന്ന നിലയിലാണ് സയൻസ് പാർക്ക് കോഴിക്കോട് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത്. സമീപ ജില്ലകളുടെ ടൂറിസം, കാർഷികം , വ്യവസായം വികസനങ്ങൾക്ക് പാർക്ക് ഗുണം ചെയ്യും. തീരദേശ മേഖലയിലെ മത്സ്യ കൃഷിയെ പരിപോഷിപ്പിക്കാനും അനന്ത സാധ്യതകളുള്ള വെൽ നെസ് ആയുർവേദ ടൂറിസത്തിനും പദ്ധതി ഗുണപ്രഥമാകുമെന്ന് നിവേദനത്തിൽ സൂചിപ്പിച്ചതായി ചേംബർ വ്യക്തമാക്കി.

Post a Comment

أحدث أقدم