വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ വിളഞ്ഞ കരനെല്ല് പായസമാക്കി കുട്ടികൾക്കു നൽകുന്നതിന്റെ വിതരണോദ്ഘാടനം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവഹിക്കുന്നു.
ഓമശ്ശേരി:
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കാർഷിക ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ അങ്കണത്തിൽ വിളയിച്ച കരനെല്ലിന്റെ പായസം പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കു നൽകി.
വിദ്യാർഥികളിൽ കാർഷിക പരിസ്ഥിതി ആഭിമുഖ്യം വളർത്തുന്നതിനും നെൽകൃഷി നേരിൽ കാണുന്നതിനും കൃഷിയുടെ വിവിധ ഘട്ടങ്ങൾ മനസിലാക്കുന്നതിനുമാണ് കൃഷിഭവന്റെ സഹകരണത്തോടെ വിദ്യാലയത്തിൽ കരനെൽകൃഷി ആരംഭിച്ചത്.
120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ വിത്താണ് വിതച്ചത്. കൃഷിപ്പാട്ടുകൾ പാടി വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിത്തിടീലും കൊയ്ത്തുമെല്ലാം ആഘോഷമാക്കി. കരനെൽ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാൻ ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി എത്തി എന്നത് വിദ്യാലയത്തിനൊരു അംഗീകാരവുമായി മാറി.
കരനെൽ പായസ വിതരണോദ്ഘാടനം സ്കൂൾ മാനേജർ ഫാ.സൈമൺ കിഴക്കേക്കുന്നേൽ നിർവഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, പൂർവ വിദ്യാർഥി സംഘടനയുടെ പ്രസിഡന്റ് തോമസ് ജോൺ അധ്യാപകരായ ബിജു മാത്യു, ജിജോ തോമസ്, വി എം ഫൈസൽ, ട്രീസമ്മ ജോസഫ്, ഷൈനി ജോസഫ് , വിദ്യാർഥി പ്രതിനിധി മുഹമ്മദ് ആഷിഖ് എന്നിവർ പ്രസംഗിച്ചു.
Post a Comment