കോഴിക്കോട്:
കേരളം സ്കൂൾ കലോത്സവത്തിന്റെ രജിസ്ട്രേഷൻ തിങ്കളാഴ്ച (ജനുവരി 2) നാളെ ആരംഭിക്കും. കോഴിക്കോട് ഗവ. മോഡൽ ഹയർസെക്കന്ററി സ്കൂളിൽ തിങ്കളാഴ്ച രാവിലെ 11 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്യും.
റജിസ്ട്രേഷൻ കമ്മിറ്റി ചെയർമാൻ തിരുവമ്പാടി എം.എൽ.എ ലിന്റോജോസഫ് അധ്യക്ഷത വഹിക്കും.
ചടങ്ങിൽ കലോത്സവത്തിന്റെ ഡി.ജി.ഇ. കെ ജീവൻബാബു , ജനറൽ കൺവീനർ സി.എ.സന്തോഷ്, ഡോ.അനിൽ പി.എം, ആർ.ഡി.ഡി.കോഴിക്കോട് മനോജ്കുമാർ.സി , ഡി.ഡി.ഇ. കോഴിക്കോട് തുടങ്ങിയവർ പങ്കെടുക്കും.
Post a Comment