കോഴിക്കോട്:
ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിനായി ഭക്ഷണ കമ്മിറ്റി ഒരുങ്ങി. ഭക്ഷണ കമ്മിറ്റിയുടെ വിപുലമായ യോഗം ചേർന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്ഷണ കമ്മിറ്റിയുടെ പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു. ഭക്ഷണ വിതരണ വളണ്ടിയേഴ്സിന്റെയും മറ്റു ചുമതലക്കാരുടെയും പേര് വിവരം ഉൾക്കൊള്ളുന്ന ചാർട്ട് കൺവീനർ വി.പി രാജീവനിൽ നിന്ന് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഏറ്റുവാങ്ങി.
ചടങ്ങിൽ ഭക്ഷണ കമ്മിറ്റി വൈസ് ചെയർമാൻ ഇ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. പി എസ് സ്മിജ, സതീശൻ സി, എൻ സന്തോഷ് കുമാർ, എം ഷീജ, വി.വി വിനോദ് എന്നിവർ സംസാരിച്ചു. ആർ എം രാജൻ സ്വാഗതവും വി.പി മനോജ് നന്ദിയും പറഞ്ഞു.
Post a Comment