കോഴിക്കോട്:
കരിപ്പൂർ വിമാനത്താവളം റൺവേ നവീകരണ പ്രവൃത്തിയെ തുടർന്ന് വിമാനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ജനുവരി 15 മുതൽ ആറു മാസത്തേക്കാണ് നിയന്ത്രണം. രാവിലെ പത്തു മണിമുതൽ വൈകുന്നേരം ആറുവരെ റൺവേ നിയന്ത്രണം തുടരും. ഈ സമയങ്ങളിൽ റൺവേ പൂർണമായും അടച്ചിടും. ഇതിനാൽ വിമാനങ്ങൾ പുറപ്പെടുന്നതിലും ആഗമനത്തിലും സമയ മാറ്റം ഉണ്ടാവും.
വൈകിട്ട് ആറ് മുതൽ രാവിലെ 10 വരെ വിമാന സർവീസ് സാധാരണ പോലെ സർവ്വീസ് നടത്തുമെന്ന് എയർപോർട്ട് ഡയറക്ടർ അറിയിച്ചു.
Post a Comment