തിരുവമ്പാടി : ജീവിതശൈലീ മാറ്റത്തിലൂടെ സമ്പൂർണ ആരോഗ്യം എന്ന സന്ദേശമുയർത്തി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ മേള  സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ വെച്ച് നടത്തി.

 വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയിൽ ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് മേള ഉദ്ഘാടനം ചെയ്തു.


 ആരോഗ്യമേളയ്ക്ക് നാന്ദികുറിച്ച് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ , അങ്കണവാടി വർക്കർമാർ , ആശാ വർക്കർമാർ ,കുടുംബശ്രീ പ്രവർത്തകർ, സേക്രഡ് ഹാർട്ട് യു.പി സ്കൂളിലെ വിദ്യാർത്ഥികൾ, അധ്യാപകര്‍ എന്നിവർ ചേർന്ന് തിരുവമ്പാടി അങ്ങാടിയിൽ വിളംബര റാലി നടത്തി.

മോഡേൺ മെഡിസിൻ, ആയുർവേദം, ഹോമിയോ , ഐ സി ഡി എസ് , കുടുംബശ്രീ തുടങ്ങിയവർ ഒരുക്കിയ ആരോഗ്യ വിദ്യാഭ്യാസ പ്രദർശനം,മെഡിക്കൽ ക്യാമ്പ് ,ജീവിത ശൈലീ രോഗനിർണയ ക്യാമ്പ് , ഇ- സഞ്ജീവനി, പോഷകാഹാര പ്രദർശനം, ഔഷധസസ്യ പ്രദർശനം വിവിധ തരം ആരോഗ്യ ഗെയിമുകൾ  എന്നിവ മേളയ്ക്ക് മാറ്റുകൂട്ടി. 

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ രാമചന്ദ്രൻ കരിമ്പിൽ , റംല ചോലക്കൽ, ഡോ. ഫെസിന ഹസൻ , ഡോ.കെ സീമ , ഡോ.ലൂസി കെ , അഗസ്റ്റിൻ മഠത്തിപറമ്പിൽ ,  എച്ച് എസ് അബ്ദുറഹിമാൻ , അപ്പു കോട്ടയിൽ, ലിസി സണ്ണി, ബീന ആറാംപുറത്ത്, സുനീർ മുത്താലം, രഞ്ജു ജോർജ്, പ്രീതി രാജീവ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post