തിരുവമ്പാടി : 
തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ മഹോത്സവം  ഫെബ്രുവരി 1 മുതൽ 5 വരെ  ആഘോഷിക്കും.

നാളെ രാവിലെ 6 - 25 ന് 
ഇടവക വികാരി ഫാ. തോമസ് നാഗപറമ്പിൽ തിരുനാൾ കൊടിയേറ്റ് നടത്തും. 
തുടർന്ന് വിശുദ്ധ കുർബ്ബാന, സെമിത്തേരി സന്ദർശനം.

വ്യാഴം വൈകുന്നേരം 5 ന് ചവലപ്പാറ കുരിശു പള്ളി തിരുനാൾ .

വെള്ളിയാഴ്ച വൈകുന്നേരം 4 - 30 ന് വിശുദ്ധ കുർബ്ബാന, തിരുസ്വരൂപ പ്രതിഷ്ഠ, വയോജന സംഗമം, 7ന് കോട്ടയം കാൻഡിൽസ് ബാന്റ് ടീമിന്റെ ഭക്തി ഗാനസന്ധ്യ .

    ശനിയാഴ്ച  വൈകുന്നേരം 5 ന് മോൺ. ജോൺ ഒറവുങ്കരയുടെ കാർമ്മികത്വത്തിൽ ആഘോഷ പൂർവ്വമായ തിരുനാൾ കൂർബ്ബാന, തുടർന്ന് 6-30 ന് ടൗൺ ചുറ്റി പ്രദക്ഷിണം, 8 ന് വിദ്യമേളങ്ങൾ, 8-30 ന് ആകാശവിസ്മയം . 

സമാപന ദിനമായ ഞായറാഴ്ച രാവിലെ 6 - 30 ന് കുർബ്ബാന . 10-30 ന് ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിലിന്റെ കാർമ്മികത്വത്തിൽ ആഘോഷ പൂർവ്വമായ തിരുനാൾ കൂർബ്ബാന, 11-30 ന് പ്രദക്ഷിണം,
തുടർന്ന് ഊട്ടു നേർച്ച .

Post a Comment

أحدث أقدم