തിരുവമ്പാടി :
തിരുവമ്പാടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ കുളവട്ടം ഈപ്പച്ചൻ (101) നിര്യാതനായി.

പരേതൻ കോട്ടയം, കാഞ്ഞിരപ്പള്ളി, ചിറക്കടവിൽ നിന്നും 1949 ൽ തിരുവമ്പാടിയിലേക്ക് കുടിയേറിയതാണ്.

ഭാര്യ പരേതയായ റോസമ്മ (ഒറോമ്മ) ചങ്ങനാശ്ശേരി, നെടുംകുന്നം പുതിയാപറമ്പിൽ കുടുംബാംഗമായിരുന്നു.


മക്കൾ : സെൽബി, ജോർജ്ജ്കുട്ടി (റിട്ട. ഹെഡ്മാസ്റ്റർ, എം. എ.എം.യു.പി. സ്കൂൾ പുന്നക്കൽ), സിറിയക് (മുത്തപ്പൻപുഴ), എൽസമ്മ, ജോസഫ് കുഞ്ഞ്, ടോമിച്ചൻ, സിബി (റിട്ട. കേരള ഗ്രാമീൺ ബാങ്ക്), റോസമ്മ (കൊച്ചുമോൾ), കൊച്ചുറാണി, അവറാച്ചൻ (ആനക്കാംപൊയിൽ), ജോണി, സാബു, നിർമ്മല ( ജി.എച്ച്. എസ്. കായണ്ണ), മാർട്ടിൻ (അയർലണ്ട്).

മരുമക്കൾ : അപ്പച്ചൻ മുരിങ്ങയിൽ (പുല്ലൂരാംപാറ), മേരി വേളശ്ശേരിൽ (റിട്ട. H M. GLPS പൂളപ്പൊയിൽ), വൽസമ്മ തുറക്കൽ, സണ്ണി മണ്ണംപ്ലാക്കൽ ( Rtd. A.T.O. KSRTC), സിസിലി ചെമ്പോട്ടിക്കൽ, ലിസി കിഴക്കേക്കര, ജസി മറ്റം (Rtd. H M GHS നടുവട്ടം), സുബാഷ് താഴത്തുപറമ്പിൽ, കുഞ്ഞുമോൻ കുടകശ്ശേരിൽ (കൊട്ടാരക്കോത്ത്), ബീന കരിക്കണ്ടത്തിൽ, ബീന ചൂരപ്പൊയ്കയിൽ, ഷൈനി കുന്നപ്പള്ളിൽ, ബെന്നി എർത്തയിൽ (കൂരാച്ചുണ്ട്), മെർളി മഞ്ചാടിയിൽ (അയർലണ്ട്).

സംസ്കാര ശുശ്രൂഷകൾ 12/01/2023 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ചർച്ച് സെമിത്തേരിയിൽ.

Post a Comment

Previous Post Next Post