കൂടരഞ്ഞി: 
കൂടരഞ്ഞി  പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണത്തിനെതിരെ യുവജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.

മലയോര ഹൈവേയുടെ കണക്ഷൻ റോഡ് ആയ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ  - കൂടരഞ്ഞി ടൗൺ റോഡ്  ആദ്യ അലൈൻമെന്റിന്  വിപരീതമായി കുത്തനെയുള്ള ഇറക്കമായി  പുതിയ അലൈൻമെന്റ് രൂപീകരിച് നിർമ്മാണം നടത്തുന്നതിനെതിരെ  പ്രക്ഷോഭവുമായി യുവജനതാദൾ  കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി രംഗത്ത് എത്തി.2500 ഓളം സ്കൂൾ വിദ്യാർത്ഥികൾ നടന്നു പോകുന്ന  ഈ റോഡിൽ വീതി കുറഞ്ഞ കലിംങ്കും,  ട്രാൻസ്ഫോമറും കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും എപ്പോഴും തടസ്സമാകുന്നുണ്ട്.

 കുത്തനെയുള്ള ഇറക്കം വാഹനാപകടങ്ങൾ ഉണ്ടാകുവാനും കാലവർഷം ആകുമ്പോൾ വെള്ളക്കെട്ട് ഉണ്ടാകുവാനും സാധ്യതയുണ്ട്. അതുകൊണ്ട് അശാസ്ത്രീയമായ ഈ റോഡ് നിർമ്മാണത്തിൽ നിന്ന് പിൻവാങ്ങി  ആദ്യ അലൈൻമെന്റ് പ്രകാരമുള്ള റോഡ് നിർമ്മാണം ആരംഭിക്കണമെന്ന് യുവജനതാദൾ കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

യുവജനതാദൾ സംസ്ഥാന സെക്രട്ടറി  വിൽസൺ പുല്ലുവേലിൽ, യുവജനതാദൾ  കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി  പ്രസിഡണ്ട്  ജിൻസ് ആഗസ്റ്റ്യൻ, ജിനേഷ് തെക്കനാട്ട് ഇമിൽ പ്ലാത്തോട്ടത്തിൽ , സുബിൻ പൂക്കളം, സത്യൻ പനക്കച്ചാൽ, അഖിൽ കരിങ്കണ്ണിയിൽ, അഭിജിത് മങ്കരയിൽ 
തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post