പാലിയേറ്റീവ് രോഗികളെ സഹായിക്കുന്നതിനായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ സമാഹരിച്ച തുക ഗ്രാമ പഞ്ചായത്ത് അംഗം രജിത രമേശിന് കൈമാറുന്നു.
ഓമശ്ശേരി :വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ വിദ്യാർഥികൾ പാലിയേറ്റീവ് ദിനാചരണ പ്രവർത്തനകളുടെ ഭാഗമായി ഫണ്ട് സ്വരൂപിച്ചു നൽകി.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് , ജെ ആർ സി വിദ്യാർഥികളുടെ നേത്യത്വത്തിലാണ് പാലിയേറ്റീവ് രോഗികളെ സഹായിക്കുന്നതിനായി ഫണ്ടുശേഖരണം നടത്തിയത്. വിദ്യാർകളും അധ്യാപകരും രക്ഷിതാക്കളും വ്യാപാരികളും പരിപാടികളിൽ പങ്കാളികളായി.
ശേഖരിച്ചതുക വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം രജിത രമേശിന് കൈമാറി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി പിടി എ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ്, എം പി ടി എ പ്രസിഡന്റ് ഭാവന വിനോദ് അധ്യാപകരായ ബിജു മാത്യു ,ജിജോ തോമസ് സ്മിത സെബാസ്റ്റ്യൻ, വിനി കെ ജോർജ് വിദ്യാർഥി പ്രതിനിധി ദിയ ദാസ് എന്നിവർ പ്രസംഗിച്ചു.
Post a Comment