തിരുവമ്പാടി:
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ ത്രിദിന പാലിയേറ്റീവ് വളണ്ടിയർ പരിശീലനം ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു .
വൈസ് പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു.
' പാലിയേറ്റീവ് പരിചരണം സാമൂഹ്യ ഉത്തരവാദിത്വം' എന്ന വിഷയത്തിൽ ലെഫ്. ആലീസ് സ്റ്റെല്ല വെർജീനിയ (റിട്ട. ആർമി നേഴ്സിംഗ് ഓഫീസർ , പാലിയേറ്റീവ് കെയർ നാഷണൽ ഫാക്കൽറ്റി ) മെഡിക്കൽ ഓഫീസർ ഡോ. ഫെസിന ഹസൻ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, പാലിയേറ്റീവ് നേഴ്സ് ലിസി.ടി.എ എന്നിവർ ക്ലാസ്സ് എടുത്തു.
വാർഡു മെമ്പർ ബീന ആറാംപുറത്ത്, ഷില്ലി എൻ വി (പി.എച്ച്.എൻ) എന്നിവർ സംസാരിച്ചു. ജനുവരി 16, 17, 18 തിയ്യതികളിൽ നടക്കുന്ന പരിശീലനത്തിൽ രണ്ടാം ദിവസം ഹോംകെയർ വിസിറ്റും മൂന്നാം ദിവസം പാലിയേറ്റീവ് പരിശീലന അവലോകനവും നടത്തും.
Post a Comment