കൂടരഞ്ഞി: കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതിക്ഷേത്ര മഹോൽസവം രണ്ട് ദിവസം വിപുലമായ രീതിയിൽ തിറകൾ, വെള്ളാട്ടുകൾ, വിശേഷാൽ പൂജകൾ, അന്നദാനം, കലവറ നിറക്കൽ, വിവിധ നൃത്തനൃത്യങ്ങൾ, ഗാനമേള, വിവിധ നൃത്ത അരങ്ങേറ്റങ്ങൾ, പ്രഭാഷണം, ദേശവരവുകൾ എന്നിവയോടെ ആഘോഷിച്ചു. കൂടരഞ്ഞി കൊളപ്പാറക്കുന്ന് ശ്രീ സുബ്രമഹ്ണ്യഭജനമഠത്തിൽ നിന്നും ആരംഭിച്ച താലപ്പൊലി ഘോഷയാത്ര കൂടരഞ്ഞി ടൗൺ ചുറ്റി ശ്രീ പോർക്കലിഭഗവതി ക്ഷേത്രസന്നിധിയിൽ വാദ്യമേളങ്ങൾ, താലപ്പൊലികളോടെ, ദേവീനാമ ജപത്തോടെ സമാപിച്ചു.... നൂറ് കണക്കിന് ഭക്തർ താലപ്പൊലി ഘോഷയാത്രയിൽ അണിചേർന്നു.
ക്ഷേത്രവിശേഷാൽ പൂജകൾക്ക് മേൽശാന്തി സുധീഷ് ശാന്തി നേതൃത്വം നൽകി. ക്ഷേത്ര മഹോൽസവസ്വാഗതസംഘ കമ്മറ്റി ഭാരവാഹികളായ പി.കെ.നാരായണൻ, അജയൻ വല്യാട്ട് കണ്ടം, ദിനേഷ് കുമാർ അക്കര തൊടി, സുന്ദരൻ എ. പ്രണവം, ഗിരീഷ് കൂളിപ്പാറ, വിജയൻ പൊറ്റമ്മൽ , സൗമിനി കലങ്ങാടൻ, രമണി ബാലൻ, മണി പേങ്ങോടത്തിൽ, പ്രകാശൻ ഇളപ്പുങ്കൽ, മനോജ് ചായംപുറത്ത്, സജീവൻ ആലക്കൽ, ചന്ദ്രൻ കൂളിപ്പാറ, ഷൈലജ പള്ളത്ത്, ഇന്ദിര ചാമാടത്ത്, അനിത ശശി, വേലായുധൻ ചോലയിൽ, ദീപേഷ് തെക്കേമണ്ണിൽ, ശ്രീനിവാസൻ വട്ടക്കാവിൽ, വിജയൻ മണിയമ്പാറ, പ്രകാശൻ പുളിക്കൽ, സുരേഷ് പുലിക്കുന്നത്ത്, ഷാജി കളങ്ങാടൻ എന്നിവർ നേതൃത്വം നൽകി.
സൈക്കോളജിസ്റ്റ് കെ. കെ.ജലജകുമാരി പ്രഭാഷണം നടത്തി. പൗരാണിക കൃതികളായ രാമായണം, മഹാഭാരതം, ഭാഗവതം എന്നീ മഹത് ഗ്രന്ഥങ്ങളെ മുൻ നിർത്തി പുസ്തകം രചിച്ച അച്ചുതൻ ചെമ്പകശ്ശേരിയേയും, നീണ്ട വർഷം ക്ഷേത്ര സേവനം നടത്തിയ കാർത്ത്യായനി കുഴിപ്പള്ളിലിനെയും ചടങ്ങിൽ ആദരിച്ചു.
Post a Comment