കൂടരഞ്ഞി:സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന കലക്ഷൻ ഏജന്റുമാർക്കുള്ള ഇൻസെന്റീവ് വെട്ടിചുരുക്കിയ നടപടിയിൽ പ്രതിഷേധിച്ച് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ താമരശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ കൂടരഞ്ഞി അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.

ധർണ എൽ.ജെ.ഡി ദേശീയ  സമിതി അംഗം പി. എം തോമസ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജോളി പൈക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ എൽ.വൈ.ജെ.ഡി സംസ്ഥാന സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, കെ.സി.ഇ.സി സംസ്ഥാന കമ്മിറ്റി അംഗം ജിമ്മി ജോസ് പൈമ്പിളളി ൽ, ഹൗസിങ് സൊസൈറ്റി പ്രസിഡണ്ട്‌ ജോർജ് മംഗര, സന്തോഷ്‌ വർഗീസ്, ജോഷി ചന്ദനവേലിൽ, മനു പുളിക്കകണ്ടത്തിൽ, ഷീബ ബിജു, ബിജി ജിനേഷ്, ജിഷ പുതിയാപറമ്പിൽ ,ഫ്രഡ്ഢി നെച്ചിക്കാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post