കാക്കൂർ:
കാക്കൂർ ഗ്രാമപഞ്ചായത്തിലെ നവീകരിച്ച കാരക്കണ്ടത്തിൽ കുടിവെള്ള പദ്ധതി വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി കാക്കൂർ ഗ്രാമപഞ്ചായത്തിന്റെയും മുൻ എം.പി വീരേന്ദ്രകുമാർ എം.പിയുടേയും ഫണ്ട് വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 


ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ വകയിരുത്തിയ 15 ലക്ഷം രൂപയും കാക്കൂർ ഗ്രാമ പഞ്ചായത്ത് വകയിരുത്തിയ 3 ലക്ഷം രൂപയും വിനിയോഗിച്ചാണ് പൈപ്പ്ലൈൻ തകരാറ് മൂലം പ്രവർത്തനരഹിതമായിരുന്ന പദ്ധതി  നവീകരിച്ചത്.

ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഷാജി മുഖ്യാതിഥി ആയിരുന്നു.  ബ്ലോക്ക്‌പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, സ്ഥിരംസമിതി അധ്യക്ഷന്മാരായ ഹരിദാസൻ ഈച്ചരോത്ത്, സുജ അശോകൻ, ബ്ലോക്ക്‌ - ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക്‌ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സർജാസ് കെ സ്വാഗതവും സംഘാടക സമിതി കൺവീനർ ഷാജു വി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post